
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര; മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി
രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് എം യു മുത്തു ഉത്ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജോണി അരിമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഷാദ് എൻ എസ് മുഖ്യ പ്രഭാഷണം നടത്തി.എ വി സുദർശൻ, എം ജി രാജൻ, ഭാസ്കർ കെ മാധവൻ, ബേബി പാലിയോലിക്കൽ സഫിയ നിഷാദ്, പി വി ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

