January 28, 2026

ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ ഓണാഘോഷം നടത്തി

Share this News
ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ ഓണാഘോഷം നടത്തി

ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ ഓണഘോഷ പരിപ്പാടി ‘ ഓണവില്ല് ‘ ആഘോഷിച്ചു .
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ.കെ രാജേഷ് അധ്യക്ഷനായിരുന്നു. കൺവീനർ പ്രവീൺ പി പ്രകാശ് ചടങ്ങിൽ സ്വാഗതം അറിയിച്ചു .
സ്കൂൾ വൈസ് ചെയർമാൻ ജയപ്രകാശ് എം.ജി , ട്രഷറർ ചന്ദ്രൻ വി കെ , പിടിഎ പ്രസിഡൻറ് അനു സജിത്ത് എന്നിവർ കുട്ടികൾക്ക് ഓണാശംസകൾ അറിയിച്ചു .സ്കൂൾ പ്രിൻസിപ്പൽ ജയ കെ കുട്ടികൾക്ക് ഓണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു . കായിക അധ്യാപകനായ ജെയിൻ ജോസ് ചടങ്ങിൽ നന്ദി അറിയിച്ചു .സ്കൂൾ മാനേജ്മെൻ്റും , അധ്യാപകരും , അനധ്യാപകരും , പിടിഎ ഭാരവാഹികളും ചേർന്ന് ക്ഷേത്രത്തിൽ മെഗാ പൂക്കളം ഒരുക്കി . വിവിധ തരത്തിലുള്ള ആഘോഷ പരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി . ഉച്ചയ്ക്ക് ഓണസദ്യയ്ക്ക് ശേഷം കുട്ടികളുടെ പലതരത്തിലുള്ള ഗെയിംസുകളും നടത്തി. കുട്ടികളുടെ വടംവലി മത്സരം ആഘോഷങ്ങൾക്ക് കൊഴുപ്പുകുട്ടി .വിജയികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആദരിച്ചു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!