January 28, 2026

വ്യാപാരി വ്യവസായി ഏകോപന സമിതി ചുവന്നമണ്ണ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കി വരുന്ന ഭദ്രം പദ്ധതിയുടെ സഹായം കൈമാറി

Share this News

ചുവന്നമണ്ണ്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ( ഭദ്രം) (ഭദ്രം പ്ലസ് ) എന്നീ പദ്ധതി പ്രകാരം ഇതിൽ അംഗമായിട്ടുള്ള ഒരു വ്യാപാരി മരണപ്പെട്ടാൽ മരണാനന്തര കുടുംബ സുരക്ഷാ പദ്ധതിയാണ് ഭദ്രം ‘ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുവന്നമണ്ണ് യൂണിറ്റ് മെമ്പറും തെക്കുംപാടം സ്വദേശിയുമായ കരിമ്പ് വളപ്പിൽ പരമൻ്റെ നിര്യാണത്തെ തുടർന്ന് പത്ത് ലക്ഷം രൂപ  ഭാര്യ വിനിതയ്ക്ക് കൈമാറി. ചുവന്നമണ്ണ്  യൂണിറ്റ് പ്രസിഡൻ്റ് ജോസ് വല്ലൂരിൻ്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ സെക്രട്ടറിയും ഒല്ലൂർ മണ്ഡലം ചെയർമാനുമായ ബിജു എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു.ഈ പദ്ധതി പ്രകാരം തൃശ്ശൂർ ജില്ലയിൽ ഇതുവരെ 50 കോടി രൂപയോളം വ്യാപാരി കുടുംബസുരക്ഷപദ്ധതി പ്രകാരം നൽകാൻ കഴിഞ്ഞു എന്നും ഇത്തരം സഹായങ്ങൾ ചെയ്യുന്ന മറ്റൊരു സംഘടനയും കേരളത്തിൽ ഇല്ല എന്നും ബിജു എടക്കളത്തൂർ പറഞ്ഞു ഭദ്രം ഭദ്രം പ്ലസ് എന്നീ പദ്ധതിയിൽ അംഗമല്ലാത്തവരായ ചുവന്നമണ്ണ് യൂണിറ്റിലെ മെമ്പർമാർ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ കുടുംബത്തിനും പതിനായിരം രൂപ സഹായം ധനം യൂണിറ്റ് നേരിട്ട് നൽകുന്നുണ്ട്. മുഖ്യപ്രഭാഷണം നടത്തിയ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി രവീന്ദ്രൻഓർമ്മപ്പെടുത്തിയത് ഇന്ന് സമൂഹത്തിൽ ഓരോരുത്തരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ആദ്യം ഞാൻ ഭദ്രമാകട്ടെ പിന്നീട് എൻറെ കുടുംബ ഭദ്രമാകട്ടെ എന്നാ ചിന്താഗതിയാണ് എല്ലാവരും ഉള്ളത് എന്നാൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭദ്രംവാക്കുകൾ കൊണ്ട് മാത്രമല്ല പ്രവർത്തിയിലും ഭദ്രമാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ല കമ്മിറ്റിയെയും ചുവന്ന മണ്ണ് യൂണിറ്റിനെയും പ്രത്യേകം അഭിനന്ദന അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. മൂന്നുമാസത്തിനുള്ളിൽ ചുവന്നമണ്ണ യൂണിറ്റിലെ 3 മെമ്പർമാരാണ് മരണത്താൽ മാറ്റപ്പെട്ടത്. അവരോടുള്ള ആദരവായി അനുശോചനം മത്തായി കേരളം നിർവ്വഹിച്ചു യുണിറ്റ് സെക്രട്ടറി,ലിനേഷ്. പി.സ്.സ്വാഗത പറഞ്ഞു. ഒല്ലൂർ നിയോജകമണ്ഡലം കൺവീനർ ശേഖരേട്ടൻ ‘ജില്ലാ കമ്മിറ്റി മെമ്പർ സജിതാണിക്കൽ’പി വി സുദേവൻതുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ചുവന്നമണ്ണ് യൂണിറ്റ് ട്രഷറർ പോൾ മേക്കാട്ടിൽ നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!