
പൈപ്പ് ലൈൻ റോഡ് സഞ്ചാരയോഗ്യമാക്കണം; നടപടി ഉണ്ടായില്ലെങ്കിൽ കോർപ്പറേഷൻ ഉപരോധിക്കുമെന്ന് കെ.സി. അഭിലാഷ്
തൃശൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിന്റെ ഭാഗമായി പൊളിച്ച പൈപ്പ് ലൈൻ റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ കോർപ്പറേഷൻ ഉപരോധിക്കുന്നതുൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിസിസി എക്‌സിക്യൂട്ടീവ് അംഗം കെ.സി അഭിലാഷ് പറഞ്ഞു. എടപ്പലം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ടൻചിറ കുരിശു മൂലയിൽ നിന്ന് ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി ആൽപ്പാറ വാരിയത്ത് പടിയിലേക്ക് നടത്തിയ പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃതം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പീച്ചി ഡാമിൽ നിന്നും തൃശൂർ കോർപ്പറേഷനിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിന് പുതിയ പൈപ്പ് സ്ഥാപിക്കുകയുണ്ടായി. പൈപ്പ് ലൈൻ റോഡ് പുനർ നിർമ്മിക്കാം എന്ന ഉറപ്പുനൽകിയിട്ടാണ് പൈപ്പിടൽ പണി പൂർത്തീകരിച്ചത്. എന്നാൽ നാളിതുവരെയായി 20 കിലോമീറ്റർ ഓളം വരുന്ന പൈപ്പ് ലൈൻ റോഡിന്റെ പണികൾ ചെയ്തിട്ടില്ല. ഇതിൽ 10 കിലോമീറ്ററോളം പാണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് മുന്നിൽ പോലും ദുരന്തപാതയാണ് എന്നുള്ളത് ഭരണ പരാജയത്തിന്റെയും കഴിവുകേടിന്റെയും ഉദാഹരണമാണെന്നും കെ.സി അഭിലാഷ് പറഞ്ഞു.
വാർഡ് പ്രസിഡന്റ് ആൽവിൻ സേവിയർ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് അംഗം സുശീല രാജൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് റെജി പാണംകുടിയിൽ, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി ബിന്ദു ബിജു, പോഷക സംഘടന നേതാകളായ കെ.എം പൗലോസ്, ബാബു പാണംകുടിയിൽ, ഫസിലാ നിഷാദ്, ബ്ലെസ്സൺ വർഗീസ്, എ.സി മത്തായി, വി.പി സുഭദ്ര, പൗലോസ് കോയക്കാടൻ, ബിജു ഇടപ്പാറ, ജോജോ, ബീന സാബു, ശശി, ജോയ് എന്നിവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

