
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഓണാഘോഷം മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. എം യു മുത്തുവിന്റെ അധ്യക്ഷതയിൽ കൂടിയ ആഘോഷ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. എൻ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സിജു എം ജെ ഓണ സന്ദേശം നൽകി. രാഹുൽ വാണിയമ്പാറ മുഖ്യാതിഥിയായി പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ എ വി സുദർശൻ,നൗഷാദ് എൻ എസ്, ഭാസ്കരൻ കെ മാധവൻ, എം.ജി രാജൻ, ജോണി അരിമ്പൂര്, മനോജ് കെ ഡി,ബേബി പാലോലിക്കൽ,ലിസി ജോൺസൺ,സഫിയ നിഷാദ്, സഫിയജമാൽ, ടിറ്റോ തോമസ്,സി വി സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി നൂറിലധികം പ്രവർത്തകർക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി. വിവിധതരം കലാപരിപാടികളും മത്സരങ്ങളും നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t


