
ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എ.കെ.എസ്.എ.ടി.യു) സംസ്ഥാന തല രൂപീകരണ കൺവെൻഷൻ നടത്തി
തൊഴിലാളി വർഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പോഷക സംഘടനയാകരുത്: അഡ്വ. തമ്പാൻ തോമസ്
ഇന്ത്യയിലെ തൊഴിലാളിവർഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പോഷക സംഘടനയായി മാറരുതെന്ന് എച്ച്.എം.എസ് അഖിലേന്ത്യാ സെക്രട്ടറിയുമായ അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. അവകാശ പോരാട്ടങ്ങൾക്കായി സ്വതന്ത്ര തൊഴിലാളി യൂണിയനുകളാണ് നല്ലത്. കക്ഷി രാഷ്ട്രീയത്തിന് കീഴിലുള്ള ട്രേഡ് യൂണിയനുകൾ തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഈ കാര്യം ഇന്ത്യൻ തൊഴിലാളികൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് എച്ച്.എം.സിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ അണിനിരക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എ.കെ.എസ്.എ.ടി.യു) സംസ്ഥാന തല രൂപീകരണ കൺവെൻഷൻ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ മനോജ് സാരംഗ് അദ്ധ്യക്ഷനായി. കണ്ണൂർ കോർപ്പറേഷൻ മേയർമുസ്ലിഹ് മഠത്തിൽ കൺവെൻഷനിൽ മുഖ്യാതിഥിയായി .കെ.സി ഉമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു എസ് എം.ടി.യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഇ.എം. ഹമീദ് എന്നിവർ സംസാരിച്ചു. അഡ്വ.കസ്തൂരി ദേവൻ നയ രേഖാപ്രഖ്യാപനം നടത്തി. സംഘടനാ രൂപീകരണ ചർച്ചയിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു വി.ടിതോമസ്, അബ്ദുൾ റസാഖ് ‘അബ്ദുൾ ഖാദർ, ടി. ജയന്തൻ, അബ്ദുറഹ്മാൻ ചിറയിൽ എന്നിവർ പങ്കെടുത്തു. കൺവീനർ എൻ. ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി എൻ ലക്ഷ്മണൻ (ജന: സെക്രട്ടറി,)അഡ്വ: കസ്തൂരി ദേവൻ (പ്രസിഡണ്ട് ) ട്രഷറർ ആയി ഖാദർ ചേർപ്പ് (തൃശ്ശൂർ ) സെക്രട്ടറിമാരായി എം സോഹൻ (കോഴി ക്കോട്) അബ്ദുൽ റസാ ക്ക് (പത്തനംതിട്ട)വൈസ് പ്രസിഡണ്ടുമാരായി ടി.ജയന്തൻ (കോഴിക്കോട്) അബ്ദുറഹിമാൻ ചിറയിൽ (മലപ്പുറം) എന്നിവരെ കൺവെർഷൻ തെരഞ്ഞെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

