
വാണിയംപാറയിൽ വൻ ലഹരി വേട്ട
വാണിയംപാറയിൽ അന്തർ സംസ്ഥാന സ്വകാര്യബസ്സിൽ കടത്തുകയായിരുന്ന ലഹരി പിടികൂടി. യുവതിയടക്കം മൂന്നുപേർ പിടിയിൽ. രണ്ടു ബസ്സുകളിൽ നിന്നായി ഒന്നരക്കിലോ കഞ്ചാവും 37 ഗ്രാം എംഡിഎംഐയുമാണ് പിടികൂടിയത്. വരന്തരപ്പിള്ളി സ്വദേശിനി കൃഷ്ണപ്രിയ(22), കോതമംഗലം തട്ടേക്കാട് സ്വദേശി സെബിൻ എൽദോസ് (23) എന്നിവരുടെ പക്കൽ നിന്നുമാണ് എംഡി എം എ പിടികൂടിയത്. മറ്റൊരു ബസിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി എത്തിയ അന്യസംസ്ഥാന തൊഴിലാളിയെയും പിടികൂടി.ബാംഗ്ലൂരിൽ നിന്നാണ് ഇവർ ലഹരി പദാർത്ഥങ്ങൾ കൊണ്ടുവന്നത്. എക്സൈസ് ഇൻറലിജന്റ് വിഭാഗവും തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, സർക്കിളും, പോലീസിന്റെ ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിപദാർത്ഥങ്ങൾ പിടികൂടിയത്.


