
പട്ടിക്കാട് മർദ്ദനത്തിൽ പരിക്കേറ്റ് പട്ടിക്കാട് മൂലംകോട് സ്വദേശി പ്രമോദ് (സന്ദീപ്-42) മരിച്ചു. മദ്യപിച്ച് ആളൊഴിഞ്ഞ വീട്ടിൽ കിടക്കുകയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാത്രി ചിലർ സംഘം ചേർന്ന് എത്തി മർദ്ദിക്കുകയായിരുന്നു. പിന്നീട് അവശനിലയിൽ ആയ പ്രമോദിനെ ഇന്നലെ (ശനിയാഴ്ച) രാവിലെ നാട്ടുകാർ കണ്ടെത്തുകയും പോലീസിന്റെ സഹായത്തോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 7 മണിയോടെ മരണപ്പെടുകയായിരുന്നു. പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോട്ടറി വില്പനക്കാരനാണ് പ്രമോദ്.