
ടോൾ ഒഴിവാക്കാൻ നിയമപോരാട്ടം അഡ്വ. ഷാജി കോടങ്കണ്ടത്തിന് അഭിവാദ്യമർപ്പിച്ച് തമിഴ്‌നാട്ടിലെ ലോറി ഡ്രൈവർമാർ
പൊട്ടിപ്പൊളിഞ്ഞ ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ കിടന്ന ശേഷം പാലിയേക്കരയിൽ ടോൾ കൊടുക്കേണ്ടി വരുന്ന ദുരിതത്തിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് അഭിവാദ്യമർപ്പിച്ച് തമിഴ്‌നാട്ടിലെ ലോറി ഡ്രൈവർമാർ. ഊട്ടി, കോയമ്പത്തുർ, ഗുഡല്ലൂർ എന്നിവിടങ്ങളിലും തമിഴ്‌നാട് അതിർത്തിയായ വാളയാറിലുമാണ് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്. കേരളത്തിലേക്ക് ചരക്കുമായി എത്തുന്ന ലോറി ഡ്രൈവർമാരുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് ബോർഡുകൾ വച്ചത്.
ചരക്കുലോറികൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കേണ്ടിവരുന്നതോടെ വലിയ നഷ്ടം നേരിട്ടിരുന്നു.
‘നിയമ യുദ്ധം നടത്തി തൃശൂർ പാലിയേക്കരയിലെ ടോൾ കൊള്ള അവസാനിപ്പിച്ച ഷാജി കോടങ്കണ്ടത്തിന് അഭിവാദ്യങ്ങൾ’ എന്നാണ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ടോൾ പിരിവ് താൽക്കാലികമായി തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചിരുന്നു. ഉത്തരവ് സെപ്റ്റംബർ 9 വരെ ഹൈക്കോടതി നീട്ടുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
