
പട്ടിക്കാട് സെൻ്റ് അൽഫോൻസ പബ്ളിക് സ്കൂളിൽ ഓണാഘോഷം, കരഘോഷം 2025 നടത്തി
സെൻ്റ് അൽഫോൻസ പബ്ളിക് സ്കൂളിൽ ഓണാഘോഷം, “കരഘോഷം 2025” നടത്തി. ചമയങ്ങളണിഞ്ഞ വിദ്യാർത്ഥികളുടെ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓണാഘോഷ പരിപാടികൾ മാനേജർ ഫാ. തോമസ് വടക്കൂട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസപ്പൽ ബാബു ജോസ് തട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക് ഇൻ – ചാർജ് റോസമ്മ ജോൺ, ട്രസ്റ്റ് പ്രതിനിധി ബിജു എൻ.ആർ., പി.ടി.എ. പ്രസിഡൻ്റ് മേജോയ് ടി.കെ., മദർ പി.ടി.എ. പ്രസിഡൻ്റ് ജീവ കെ. ജി, അധ്യാപകരായ കവിത കെ., സുജാത വി. തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടികൾക്കായി മലയാളി മങ്ക, മാരൻ, ഉറിയടി, വടം വലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെയും, അധ്യാപകരുടെയും, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളുടെയും മറ്റും ഓണപ്പാട്ടും തിരുവാതിരക്കളിയും പരിപാടികൾക്ക് മാറ്റ് കൂട്ടി.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, ആഭ്യുദയകാംക്ഷികൾക്കും, പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
അധ്യാപകരും, പി.ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങളും, ട്രസ്റ്റ് പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
