
ഓണാഘോഷം “കാഹളം 2K25” കളറാക്കി മാളയിലെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്
തൃശൂർ, മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച ഓണാഘോഷം “കാഹളം 2K25” നിറഞ്ഞോജസ്സോടെ അരങ്ങേറി. സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ്ജ് കോലഞ്ചേരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച് എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. മാള എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി ഐനിക്കൽ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുകയും എല്ലാവർക്കും ഓണാശംസകൾ നേരുകയും ചെയ്തു. ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ സ്വാഗതവും, സ്റ്റാഫ് കോർഡിനേറ്റർ പ്രൊഫ. ജോമോൾ നന്ദിയും പ്രകാശിപ്പിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ്ജ്, അഡ്മിഷൻ ഡയറക്ടർ റിനോജ് ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 60 പെൺകുട്ടികൾ പങ്കെടുത്ത മെഗാ തിരുവാതിര പരിപാടി ഓണാഘോഷങ്ങൾക്ക് നിറം പകർന്നു.
വടംവലി, മ്യൂസിക്കൽ ചെയർ, ബൺ തിന്നൽ മത്സരം, പൂക്കള മത്സരം, മലയാളി മങ്ക–മാരൻ മത്സരം, ഓണപ്പാട്ടുകൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന് ഉണർവ് നൽകി.
മത്സരഫലങ്ങൾ:
പൂക്കള മത്സരം: ഒന്നാം സ്ഥാനം – പോളിടെക്നിക് കോളേജ്, രണ്ടാം സ്ഥാനം – ഫാർമസി കോളേജ്, മൂന്നാം സ്ഥാനം – എൻജിനീയറിങ് കോളേജ്.
വിദ്യാർത്ഥികളുടെ ഓണപ്പാട്ട് മത്സരം: ഒന്നാം സ്ഥാനം – ആർട്സ് കോളേജ്, രണ്ടാം സ്ഥാനം – ഫാർമസി കോളേജ്.
സ്റ്റാഫ് ഓണപ്പാട്ട് മത്സരം: ഒന്നാം സ്ഥാനം – ഫാർമസി കോളേജ്, രണ്ടാം സ്ഥാനം – പോളിടെക്നിക് കോളേജ്.
മാവേലിയും കാവടിയാട്ടവും ഉൾപ്പെട്ട ഓണ ഘോഷയാത്ര കൊട്ടികലാശത്തോടെ സമാപിച്ചു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്
കുരുവിലശ്ശേരി, മാള, തൃശൂർ – 680732
📞 9188400951, 9446278191
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
