
ഭദ്രദീപം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി
ഭദ്രദീപം വയോജന ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. പരിപാടികൾ ചാണോത്ത് 30-ാം നമ്പർ അംഗനവാടിയിൽ വച്ച് നടന്നു.ക്ലബ്ബ് പ്രസിഡന്റ് വി.വി കരുണാകരൻ അധ്യക്ഷത വഹിച്ചു. പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, കോർഡിനേറ്റർ സോമൻ കൊളപ്പാറ, അംഗനവാടി ടീച്ചർ ഷൈനി, ക്ലബ്ബ് സെക്രട്ടറി എം.വി ബാഹുലേയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
