
കോമേഴ്സിൽ പിഎച്ച്ഡി നേടിയ ഡോ. ടോണി സി. മാത്യുവിനെ പാണഞ്ചേരി പഞ്ചായത്ത് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു
ഭാരതീയർ യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് പിഎച്ച്ഡി നേടിയ
വടക്കുമ്പാടം വലിയവീട്ടിൽ മാത്യുസ് മകൻ ഡോക്ടർ ടോണി സി മാത്യുവിനെ പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ നേതൃത്വം നൽകി . കെപിസിസി മെമ്പർ ലീലാമ്മ തോമസ് ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് എന്നിവർ ചേർന്ന് ഡോക്ടർ ടോണിയെ ഹാരാർപ്പണം നടത്തി മൊമെന്റോ നൽകി അനുമോദിച്ചു. ഡോക്ടറേറ്റ് നേടിയ ടോണി മാത്യുവിന്റെ പ്രവർത്തനങ്ങൾ നാടിനും ജനങ്ങൾക്കും കൂടി ഉപകാരപ്രദമാകട്ടെ എന്ന് ലീലാമ്മ തോമസ് പറഞ്ഞു. പഞ്ചായത്ത് മെമ്പർ സുശീല രാജൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ഷിബു പോൾ, റെജി പി പി, വി ബി ചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് ബ്ലസൺ വർഗീസ്, വാർഡ് പ്രസിഡന്റ് ആൽബിൻ സേവിയർ, ജെയ്സൺ മുളവരിക്കൽ, പോൾസൺ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
