
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻറെ പാണഞ്ചേരി മേഖലാ സമ്മേളനം സംഘടിപ്പിച്ചു
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻറെ പാണഞ്ചേരി മേഖലാ സമ്മേളനം ജില്ലാ ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് പി കെ ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ണുത്തി ഏരിയസെക്രട്ടറി മണികണ്ഠൻ ,ഏരിയ പ്രസിഡൻറ് ശ്രീവിദ്യ രാജേഷ് എന്നിവർ സംസാരിച്ചു പാണഞ്ചേരിമേഖലാ സെക്രട്ടറിആനി ജോയ് പ്രവർത്തന റിപ്പോർട്ട്അവതരിപ്പിച്ചു. സമ്മേളനം പുതിയ പ്രസിഡൻ്റായി അജിത സുധീഷിനെയും സെക്രട്ടറിയായി ആനി ജോയിയെയും ഖജാൻജിയായി ലത കൃഷ്ണൻകുട്ടിയെയും തെരഞ്ഞെടുത്തു സമ്മേളനത്തിൽ സിഐടിയു നേതാവ് ഷീല അലക്സ് കുടുംബശ്രീയുടെ വൈസ് ചെയർപേഴ്സൺ മിനി ജോണി , വിജിത ജോബു,റുബീന ആശ അനില്‍ തുടങ്ങിയവർ പങ്കെടുത്തു സമ്മേളനത്തിൽ നാഷണൽ ഹൈവേ സർവീസ് റോഡിൻറെ പണി ഉടൻ പൂർത്തീകരിക്കുക, ഗതാഗത കുരുക്ക് അവസാനിപ്പിക്കുന്നതിന് റോഡിൻറെ അടിപ്പാതകളുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമ്മേളനം പ്രമേയം അവതരിപ്പിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
