
വോട്ടർ പട്ടികയിലെ അട്ടിമറി; വെൽഫെയർ പാർട്ടി മുല്ലക്കര ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
ഇന്ത്യയിലുടനീളം ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടേഴ്സ് ലിസ്റ്റ് അട്ടിമറി ശ്രമങ്ങളെ അതേപോലെ പിന്തുടരുന്ന സി.പി.എമ്മിൻ്റെ നിലപാട് ലജ്ജാകരമാണ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഉമൈറ കെ.എസ് ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നിലപാടാണ് രാജ്യത്ത് ഇലക്ഷൻ കമ്മീഷൻ സ്വീകരിക്കുന്നത്. ഇതിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കുചേർന്ന് ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തേണ്ടതിന് പകരം ഫാസിസ്റ്റുകളുടെ കളിത്തോഴരായി മാറുന്ന സി.പി.എം നിലപാട് അപലപനീയമാണ് എന്നും തൃശൂരിലെ സുരേഷ് ഗോപിയുടെ കൃത്രിമ വിജയത്തിന് ഒത്താശ ചെയ്ത സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ അടക്കമുള്ള ധാരാളം ആളുകളെയാണ് വോട്ടെഴ്സ് ലിസ്റ്റിൽ നിന്നും വെട്ടി ഒഴിവാക്കാൻ ശ്രമിക്കുന്നത്. തികച്ചും ആസൂത്രിതമായ ഈ നടപടി രാജ്യത്തെ ജനാധിപത്യത്തെ തകർക്കുന്നതാണ്. അതിൻ്റെ തുടർച്ചകളാണ് മുല്ലക്കരയിലും സംഭവിച്ചിരിക്കുന്നത് എന്ന് ആരോപിച്ച് ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കണമെന്നും അവർ പറഞ്ഞു
മുല്ലക്കര ഡിവിഷനിലെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും വെൽഫെയർ പാർട്ടി നേതാക്കളെയടക്കം വെട്ടി മാറ്റാനുള്ള സി.പി.എമ്മിൻ്റെ ആസൂത്രിത ശ്രമത്തിനെതിരെ വെൽഫെയർ പാർട്ടി മുല്ലക്കര ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ഉസ്മാൻ മുല്ലക്കര അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷം ലത്തിഫ് വി.എ നിർവ്വഹിച്ചു, മുല്ലക്കര ഡിവിഷൻ പ്രസിഡണ്ട് അലി.പി.എം സ്വാഗതവും സെക്രട്ടറി
ഷെജീന നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
