
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെല്ലിന്റെ സേവനങ്ങൾ തടസപ്പെട്ടു. കേരളത്തിലടക്കം എയർടെല്ലിൻ്റെ കോൾ, ഡാറ്റ സേവനങ്ങളിൽ പ്രശ്നം നേരിടുന്നതായാണ് ഡൗൺ ഡിറ്റക്റ്ററിൽ ഉപഭോക്താക്കൾ രേഖപ്പെടുത്തിയ പരാതികളിൽ പറയുന്നത്. അര മണിക്കൂർ സമയം കൊണ്ട് ആറായിരത്തിലേറെ പരാതികൾ ഡൗൺഡിറ്റക്റ്ററിൽ പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.30-ഓടെയാണ് എയർടെൽ സേവനങ്ങൾ തടസപ്പെട്ടത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, തെലങ്കാന, ദില്ലി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ എയർടെൽ യൂസർമാരും കോൾ, ഡാറ്റ പ്രശ്നങ്ങൾ എക്സിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
