January 28, 2026

മാള മെറ്റ്സ് കോളേജിൽ “സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല” സംഘടിപ്പിച്ചു

Share this News
മാള മെറ്റ്സ് കോളേജിൽ “സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല” സംഘടിപ്പിച്ചു


നൂതന സംരംഭക സ്വപ്നങ്ങൾക്ക് ചിറകേകാൻ കേന്ദ്രസർക്കാരിൻ്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം എസ് എം ഇ) തൃശ്ശൂർ ഡെവലപ്മെൻറ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസും തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് ഐഇഡിസി സെല്ലുമായി സഹകരിച്ച് ഏകദിന “സംരംഭകത്വ ബോധവൽക്കരണ ശില്പശാല” സംഘടിപ്പിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ.(ഡോ.) അംബിക ദേവി അമ്മ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ, എം എസ് എം ഇ ഡെവലപ്മെൻറ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ്, അസിസ്റ്റൻ്റ് ഡയറക്ടർ രേഖ കെ., മുഖ്യപ്രഭാഷണം നടത്തി. ശില്പശാലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും മറ്റു സാമ്പത്തിക സഹായങ്ങളെ പറ്റിയുള്ള വിശദാംശങ്ങളും കൈമാറി. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നവസംരംഭകരും കോളേജ് ഐഇഡിസി സെൽ വിദ്യാർഥികളും അടക്കം 125 ഓളം ആളുകൾ ശില്പശാലയിൽ പങ്കെടുത്തു.വ്യവസായ പ്രമുഖൻ പോൾ തച്ചിൽ (ആർട്ടിക് ബാത്ത് പ്രൈവറ്റ് ലിമിറ്റഡ്, ഡ്യൂ ഡയമണ്ട്സ്, തൃശൂർ) തന്റെ വ്യവസായിക ജീവിതത്തിലെ അനുഭവങ്ങൾ ശില്പശാലയിൽ പങ്കുവെയ്ക്കുകയും പ്രചോദനം നൽകുകയും ചെയ്തു. യൂണിയൻ ബാങ്ക് സീനിയർ മാനേജർ ദീപക് പോൾ, അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രിസ് അസി. ഓഫീസർ മിനി എന്നിവർ സംരംഭകർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്ന ഏജൻസികളുടെ വിവരങ്ങളും സഹായപദ്ധതികളുടെ വിശദാംശങ്ങളും വ്യക്തമാക്കി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ,
ഐ ഇ ഡി സി നോഡൽ ഓഫീസർ  രേഖ എം, എം എസ് എം ഇ ഡി എഫ് ഓ യങ് പ്രഫഷണൽ അരുണ മാർക്കോസ്, ഐ ഇ ഡി സി സ്റ്റുഡന്റ് ലീഡ് ദീന അബ്ബാസ് എന്നിവർ ശില്പശാലയിൽ സംസാരിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ: 9188460951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!