January 28, 2026

ബക്കറ്റ്കെണി ഉപയോഗിച്ചു ആഫ്രിക്കൻ ഒച്ചുകളെ കീഴടക്കാം

Share this News
അധിനിവേശ ആഫ്രിക്കൻ ഒച്ചുകളുടെ വ്യക്തിത്വ സ്വഭാവത്തെക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ഗവേഷണത്തിൽ പങ്കാളിയായി പട്ടിക്കാട് സ്വദേശിനി വിനീത

പൊതുജനാരോഗ്യത്തിനും കൃഷിക്കും ഗുരുതര ഭീഷണി ഉയർത്തുന്ന അധിനിവേശ ആഫ്രിക്കൻ ഒച്ചുകളുടെ (Lissachatina fulica) വ്യക്തിത്വ സ്വഭാവസവിശേഷതകളെ (personality traits) ക്കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ ഗവേഷണം ശ്രദ്ധേയമാകുന്നു. ആഫ്രിക്കൻ ഒച്ചുകൾ വ്യത്യസ്‌തങ്ങളായ അപകടാവസ്ഥകളെ നേരിടുന്നതിൽ വെക്തിത്വസവിശേഷതകൾ പുലർത്തുന്നതായി പഠനത്തിൽ കണ്ടെത്തി, എന്നാൽ ഈ സ്വഭാവം അവയെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന ബക്കറ്റ് കെണിയിലേക്കുള്ള പ്രവേശനത്തെ സ്വാധീനിക്കുന്നില്ല എന്നതാണ് മുഖ്യമായ കണ്ടെത്തൽ, അതായത്, ബക്കറ്റ്കെണി പക്ഷപാതരഹിതമായ മാർഗമാണെന്നും, എല്ലാ ജീവിത ഘട്ടങ്ങളിലുള്ള ഒച്ചുകളെയും സമമായി പിടികൂടാൻ കഴിയുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പെരുമാറ്റ ശാസ്ത്രത്തെ ആധാരമാക്കി നടത്തിയ ഈ പഠനം, ആഗോളതലത്തിൽ പ്രസിദ്ധമായ ഇത്തോളജി ഇക്കോളജി ആൻഡ് ഇവൊല്യൂഷൻ എന്ന ശാസ്ത്ര മാസികയുടെ അവസാന ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ലോകപ്രശസ്ത‌ ശാസ്ത്രപ്രസിദ്ധീകരണ കമ്പനിയായ ടെയിലർ ആൻഡ് ഫ്രാൻസിസ് ആണ് ഈ ശാസ്ത്ര മാസിക പ്രസിദ്ധീകരിക്കുന്നത്.
തൃശ്ശൂർ വിമല കോളേജ് ജന്തുശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ. ഷീബ പി., ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്കോളേജിലെ ജൈവവൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ, സുധികുമാർ എ.വി. ഗവേഷണ വിദ്യാർഥിനി പട്ടിക്കാട് സ്വദേശിനെ എം. എസ്. വിനിത എന്നിവർ ദേശീയ ശാസ്ത്ര വ്യവസായിക കൌൺസിലിൻറെ സാമ്പത്തിക സഹായത്തോടെയാണ് ഈ പഠനം നടത്തിയത്.
കര ഒച്ചുകളുടെ വ്യക്തിത്വ സവിശേഷതയെ (പേർസണാലിറ്റി ട്രയിറ്റസ്) കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ പഠനവും ആഗോളതലത്തിലെ മൂന്നാമത്തെ പഠനവുമാണിത്. വ്യക്തിത്വ സവിശേഷതകളെ ആസ്ഥാനമാക്കിയ ഈ പഠനം ആധിനിവേശ ആഫ്രിക്കൻ ഒച്ചുകളുടെ നിയന്ത്രണത്തിന് പുതിയ വഴികൾ തുറക്കുന്നതായി ഗവേഷകർ പറഞ്ഞു.ഈ പഠനത്തിന് സൌത്ത് ഏഷ്യൻ മലകൊലോജി കോൺഫറൺസിൽ മികച്ച പ്രബന്ധത്തിനുള്ള അവാർഡും വിനിതക്ക് ലഭിച്ചിട്ടുണ്ട്. വിനിത പട്ടിക്കാട് മേലുവീട്ടിൽ സുന്ദരൻറെയും ദയവതിയുടെയും മകളും തെക്കുംപാടം മോഹനവിലസം സന്ദീപിന്റെ ഭാര്യയുമാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!