
പാണഞ്ചേരി ശ്രീ ഗണേശസേവാ സമിതി; ഗണേശോത്സവം ആഗസ്റ്റ് 26, 27 തിയ്യതികളിൽ
പാണഞ്ചേരി ഗണേശസേവാ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 26, 27 തിയതികളിൽ പട്ടിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്ര മൈതാനിയിൽ ഗണേശോത്സവം 2025 സംഘടിപ്പിക്കുന്നു. 26 ന് വൈകീട്ട് 5.30 ന് ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ ഘോഷയാത്ര പട്ടിക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തുകയും തുടർന്ന് വിഗ്രഹ പ്രതിഷ്ഠയും പൂജയും ആരതിയും ഭജനയും 27 ന് രാവിലെ വിശേഷാൽ പൂജയുംമഹാഗണപതി ഹോമവും വൈകീട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് ഘോഷയാത്രകൾ പട്ടിക്കാട് ക്ഷേത്രത്തിൽ സംഗമിച്ച് വൈകീട്ട് 4 മണിക്ക് താളമേളവാദ്യഘോഷങ്ങളോടുകൂടി മഹാ നിമജ്ജന ഘോഷയാത്ര, കണ്ണാറ മണലി പുഴയിൽ പൂജക്കും ആരതിക്കും ശേഷം നിമജ്ജനം നടക്കുമെന്ന് ഗണേശസേവ സമിതി പ്രസിഡൻ്റ് NSപീതാംബരൻ സെക്രട്ടറി ശിവരാജ് പീച്ചി ട്രഷറർ അനിൽ ആചാരി എന്നിവർ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
