January 28, 2026

എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഡിയ ഡേവിസിനെ പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

Share this News
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഡിയ ഡേവിസിനെ പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

2024-2025 എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വടക്കുമ്പാടം പതാപറമ്പിൽ ഡേവിസ്‌ മകൾ ഡിയ ഡേവിസിനെ പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ നേതൃത്വം നൽകി . ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ഡിയയെ ഹാരാർപ്പണം നടത്തി മൊമെന്റോ നൽകി അനുമോദിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ്, പഞ്ചായത്ത് മെമ്പർ സുശീല രാജൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ഷിബു പോൾ, റെജി പി പി, വി ബി ചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് ബ്ലസൺ വർഗീസ്, വാർഡ് പ്രസിഡന്റ്‌ ആൽബിൻ സേവിയർ, ജെയ്സൺ മുളവരിക്കൽ, പോൾസൺ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!