
പീച്ചിഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികൾക്ക് സഹായം നൽകി
തൃശൂർ പാലക്കാട് റവന്യൂ ഡിസ്ട്രിക്ടുകൾ ഉൾപ്പെടുന്ന ലയൺ ഡിസ്ട്രിക്ട് 318ഡി യുടെ നേതൃത്വത്തിൽ ലോട്ടറി തൊഴിലാളികൾക്ക് സഹായം നൽകുന്നു. ഇതിന്റെ ഭാഗമായി പീച്ചിഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണാറ വെറ്റിലപ്പാറയിൽ ലോട്ടറി കച്ചവടം നടത്തുന്ന പായ്ക്കണം സ്വദേശി അജി ചാത്തമലയ്ക്ക് വലിയ കുടയും (എലിഫന്റ് അബ്രല്ല) ബാഗും നൽകി. ഡിസ്ട്രിക്ട് കോഡിനേറ്റർ പ്രശാന്ത് മേനോൻ പിഎംജെഎഫ് സഹായം കൈമാറി.
എംപ്ലോയ്‌മെന്റ് ഫോർ എക്‌സിസ്റ്റൻസ് എന്ന പദ്ധതിയുടെ ഭാഗമായി തൃശൂർ പാലക്കാട് ജില്ലകളിലെ 192 ക്ലബ്ബുകൾ വഴിയാണ് ലോട്ടറി തൊഴിലാളികൾക്ക് സഹായം എത്തിക്കുന്നത്.
പീച്ചി ഡാം ലയൻസ് ക്ലബ് പ്രസിഡന്റ് കെ.ജി കുര്യാക്കോസ്, സെക്രട്ടറി സനോജ് തോമസ്, ട്രഷറർ ടി.വി സുരേന്ദ്രൻ, ചാർട്ടർ പ്രസിഡന്റ് ബാബു കൊള്ളന്നൂർ, മുൻ പ്രസിഡന്റുമാരായ റോയ് നൈനാൻ, ഉലഹന്നാൻ എംജെഎഫ്, വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യൻ, ക്ലബ്ബ് മെമ്പർമാരായ എം.ഐ ജോസഫ്, സജി ജോർജ്ജ് എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
