January 28, 2026

ഓണാഘോഷത്തിന്റെ മറവിൽ സംസ്ഥാനത്ത് വ്യാജമദ്യം, ലഹരി വസ്തുക്കൾ വിൽപന തടയാൻ പൊലീസ് പെട്രോളിംഗ് ശക്തമാക്കി.

Share this News

ഓണാഘോഷത്തിന്റെ മറവിൽ സംസ്ഥാനത്ത് വ്യാജമദ്യം, ലഹരി വസ്തുക്കൾ വിൽപന തടയാൻ പൊലീസ് പെട്രോളിംഗ് ശക്തമാക്കി.

ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നും വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കടത്ത് വർദ്ധിക്കാൻ സാധ്യതയുളള സാഹചര്യത്തിലാണ് നടപടി. വാഹന പരിശോധനയും രാത്രികാല പെട്രോളിംഗും ഊർജ്ജിതമാക്കി. ലഹരി വസ്തുക്കളുടെ വിൽപ്പന, വിതരണം എന്നിവ തടയുന്നതിനായി പോലീസും ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി പരിശോധനകൾ നടത്തും. ചെക്ക് പോസ്റ്റുകളിലും അതിർത്തി പ്രദേശങ്ങളിലും പരിശോധന ഊർജ്ജിതമാക്കി. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി പുകയില ഉത്പന്നങ്ങൾ എത്തിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാൻ അതിർത്തി പ്രദേശങ്ങളിലും, ട്രെയിനുകളിലും പരിശോധന നടത്തും.

ലഹരിവസ്തുക്കളുടെ വിൽപ്പനയോ വിതരണമോ വ്യാജമദ്യവിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ
പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമിലെ 112 എന്ന ടോൾ ഫ്രീ നമ്പറിൽ വിവരങ്ങൾ അറിയിക്കാം.

പ്രാദേശിക വാർത്ത whats app ൽ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!