
കൊടകര പന്തല്ലൂർ കരോട്ടെ ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും പ്രസാദ വിതരണവും ഭക്തിസാന്ദ്രമായി
കൊടകര പന്തല്ലൂർ കരോട്ടെ ഭഗവതി ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ശ്രേഷ്ഠമായ 108 നാളികേര അഷ്ടദ്രവ്യസമേത മഹാഗണപതി ഹോമം ചിങ്ങം ഒന്നാം തീയതി (ഞായർ) രാവിലെ 6 മണിക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി ഷാജു ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ 9 മണിക്ക് പ്രസാദവിതരണം നടന്നു. സർവ്വവിഘ്‌ന നിവാരണത്തിനും കാലദോഷ ശാന്തിക്കും കുടുംബദോഷമുക്തിക്കും കുടുംബ ഐക്യത്തിനും വിദ്യാ ഉന്നതിക്കും, കൂടാതെ നാടിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ഈ മഹത് ഹോമം നടത്തിവരുന്നത്. ചടങ്ങിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് സുവീഷ് ഒ.എസ്, സെക്രട്ടറി ഷാബു മാധവൻ, ട്രഷറർ ഭാസ്കരൻ ടി.കെ, വൈസ് പ്രസിഡന്റ് പ്രവീൺ പി.വി, ജോ.സെക്രട്ടറി പ്രേമ ഷാജി എന്നിവർ പങ്കെടുത്തു. കമ്മിറ്റി അംഗങ്ങളായ സതീഷ് എം.യു, മാധവൻ ടി.കെ, സുഗീഷ് ടി.എസ്, സതീഷ് കെ.ആർ, ഉഷാ ബാബു, ബിന്ദു രഘു, ഷീജ സജീവൻ, ഷീന, ഉഷാ ബാബു തായിൽ എന്നിവരും ചടങ്ങിന് സജീവ സാന്നിധ്യം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

