
എ.സി.തകരാർ പരിഹരിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് യുവാവ് മരിച്ചു
മലയിൻകീഴ് പേയാട് അലകുന്നം കിഷോറിന്റെ വീട്ടിലെ രണ്ടാം നിലയിൽ
എ.സി.തകരാർ പരിഹരിക്കാനെത്തിയ പൊറ്റയിൽ കുന്നുവിള വീട്ടിൽ
രാജേന്ദ്രന്റെ മകൻ അഖിൽരാജ്(21)കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു.
രാവിലെ 11.30 മണിയോടെയാണ് സംഭവം.രണ്ടാം നിലയുടെ
സൺ സൈഡിൽ നിന്ന് സഹപ്രവർത്തകനോടൊപ്പമാണ് എ.സി.തകരാർ
പരിഹരിക്കാനെത്തിയത്.കുണ്ടമൺഭാഗത്തെ എ.സി.സർവീസ് സെന്ററിൽ നിന്നാണ് അഖിൽ
എത്തിയത്.സംഭവം നടന്നയുടനെ കാട്ടാക്കട നിന്ന് ഫയർഫോഴ് എത്തിയാണ് അഖിലിനെ
കിണറ്റിൽ നിന്ന് പുറത്തേക്കെടുത്ത് മലയിൻകീഴ് താലൂക്ക്
ആശുപത്രിയിലെത്തിച്ചെങ്കിലും
അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.എ.സി.ഫിറ്റ് ചെയ്തിരിക്കുന്നതിന്
നേരെ താഴേയായിട്ടാണ് കീണർ.കിണറിൽ
മൂടിയൊന്നുമുണ്ടായിരുന്നില്ല.വിളപ്പിൽശാല പൊലീസ് ഇൻക്വസ്റ്റ്
തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി
മോർച്ചറിയിലേക്ക് മാറ്റി.മാതാവ് : പരേതയായ രമണി.സഹോദരി : ആര്യരാജ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

