January 28, 2026

കോരംകുളം ക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു

Share this News
കോരംകുളം ക്ഷേത്രത്തിൽ ഇല്ലംനിറ നടന്നു

ചിങ്ങം ഒന്നിനോടനുബന്ധിച്ച് കോരംകുളം ക്ഷേത്രത്തിൽ ദേശഐശ്വര്യത്തിനായി ഇല്ലംനിറ നടന്നു. വിശേഷാൽ പൂജകൾക്കു ശേഷം കുത്തുവിളക്കും ഞാത്തുവിളക്കും ശംഖനാദവും ഭക്തജനങ്ങളുടെ നാമജപവും അകമ്പടിയായി കതിരെഴുന്നള്ളിപ്പ് നടത്തി. തുടര്‍ന്ന് പ്രത്യേക ഇല്ലംനിറ പൂജകളും നടന്നു. അട, അപ്പം, പാൽപായസനിവേദ്യം നടത്തി.
ചടങ്ങുകൾക്ക് ക്ഷേത്ര തന്ത്രിമാരായ പാലക്കാട്ടിരി നാരായണൻ നമ്പൂതിരി, പാലക്കാട്ടിരി ശങ്കരൻ നമ്പൂതിരി, മേൽശാന്തി ശക്തി പ്രസാദ് നമ്പൂതിരി എന്നിവർ നേതൃത്വം നൽകി. പൂജിച്ച കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!