January 28, 2026

പട്ടിക്കാട്  സെൻ്റ് അൽഫോൻസ പബ്ളിക്  സ്കൂളിൽ ഫ്രീഡം മീറ്റ് 2025 നടത്തി

Share this News

പട്ടിക്കാട് സെൻ്റ് അൽഫോൻസ പബ്ളിക്  സ്കൂളിൽ, ഫ്രീഡം മീറ്റ് 2025 സംഘടിപ്പിച്ചു.ഭാരതത്തിൻ്റെ  സ്വാതന്ത്യലബ്ധിയുടെ ചരിത്രവും പശ്ചാത്തലവും എന്താണെന്ന ഒരു അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ദീർഘനാൾ മിലിറ്ററി സർവ്വീസിൽ സേവനം ചെയ്ത് വിരമിച്ച ലഫ്റ്റനൻ്റ് കേണൽ അൽപന ജോയ് ഫ്രീഡം മീറ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കൂട്ട് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ബാബു ജോസ് തട്ടിൽ, അക്കാഡമിക് ഇൻ – ചാർജ് റോസമ്മ ജോൺ, പി.ടി.എ. പ്രസിഡൻ്റ് മെജോയ് ടി.കെ. തുടങ്ങിയവർ പ്രസംഗിച്ചു. സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ചവരുടെ  സ്മരണകളുയർത്തുന്ന രീതിയിൽ കുട്ടികൾക്കായി ഫാൻസി ഡ്രെസ്, കളറിങ്ങ്, തുടങ്ങിയ മത്സരങ്ങൾ നടത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!