January 28, 2026

സ്വാതന്ത്ര്യദിനത്തിൽ h2a Art hub ൽ JEEVZ ചിത്രഗീതം മത്സരം സംഘടിപ്പിച്ചു

Share this News

സ്വാതന്ത്ര്യദിനത്തിൽ h2a Art hub ൽ JEEVZ ചിത്രഗീതം ഗാനാലാപന മത്സരം സംഘടിപ്പിച്ചു . കുട്ടികൾക്കും യുവജനങ്ങൾക്കും പ്രായഭേദമന്യേ ഏവർക്കും അവരുടെ സംഗീതപ്രതിഭയും സൃഷ്ടിപരതയും പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു. മെലഡി ഗാനങ്ങൾ അവതരിപ്പിച്ച്, ആൾകൂട്ടത്തെ രസിപ്പിച്ചു. വളർന്നു വരുന്ന കലാകാരന്മാർക്ക് അവരുടെ സംഗീതം മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കാൻ ഒരു വേദി ഒരുക്കി കൊടുക്കുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. ഒരേ സമയം കാഴ്ചയും ശ്രവണാനുഭവവും സമ്മാനിച്ച ഈ മത്സരത്തിൽ പങ്കെടുത്തവരുടെ കലാപാടവം അഭിമാനകരമായ അനുഭവമായി മാറി. അമ്പത് കലാകാരമാർ ഈ ചിത്രഗീതം പരിപാടിയിൽ പങ്കെടുത്തു. ഒന്നാം സമ്മാനമായ അയ്യായിരം രൂപയ്ക്ക് ഷേർളി സണ്ണി അർഹയായി . ഡിജിൽ കെ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഭജൻ ഗിരീഷ് , സാനിയ ബിജി എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹരായി.

h2a Art Hub
MEKKATTIL BUILDING, M.G. ROAD, PATTIKKAD, THRISSUR – 680 652
7593891064

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t

error: Content is protected !!