
പാണഞ്ചേരി പഞ്ചായത്ത് സേവാഭാരതിയുടെ പട്ടിക്കാട് സേവാഭവനിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സേവാഭാരതി പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മാടമ്പത്ത് ദേശീയ പതാക ഉയർത്തി. പുത്തൂർ ഘണ്ഡ് സംഘചാലക് സൂര്യകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനീഷ് മുനികടവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ BJPപീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ശിവരാജ് പീച്ചി നന്ദി പറഞ്ഞു. ചടങ്ങിൽ ക്ഷേത്രസംരക്ഷണ സമിതി മേഖലാ പ്രസിഡൻ്റ് കെ. നന്ദകുമാർ, ഗണേശസേവാ സമിതി പ്രസിഡൻ്റ് N S പീതാംബരൻ,ശരത് മുട്ടത്ത്, അനിൽ ആചാരി, ധീനീഷ് എടപലം, സുബാഷ് താമര വെള്ളചാൽ, പ്രത്യം ഷ് പട്ടിക്കാട്, ഷൺമുഖൻ കണ്ണാറ എന്നിവർ പങ്കെടുത്തു. എല്ലാവരും ദേശീയഗാനം ആലപിച്ചു മധുരം വിതരണം ചെയ്തു.