
സി അച്യുതമേനോൻ ഓർമ്മദിനം ആചരിച്ചു
സി അച്യുതമേനോൻ ദിനത്തിൽ സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചന നടത്തി ഓർമ്മദിനം ആചരിച്ചു. കിസാൻസഭ ഒല്ലൂർ മണ്ഡലം പ്രസിഡന്റ് എം കെ പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി .ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, വിനേഷ് എൻ ജി, ജയപ്രകാശ് കെ ജെ, സൈമൺ സി പി, രമ്യ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയായിരുന്ന സി അച്ചുതമേനോന്‍റെ അനുസ്മരണ ദിനമാണ്. നവകേരള നിര്‍മ്മിതിക്കു വേണ്ടിയുള്ള അടിത്തറ പാകിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. കേരളത്തിന് വേണ്ടി ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ച്ചപ്പാടോടെയാണ് മുഖ്യമന്ത്രി എന്ന നിലയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചത്. കേരളത്തില്‍ ഇന്ന് കാണുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും സ്ഥാപിച്ചത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
