
വിലങ്ങന്നൂർ പ്രദേശത്ത് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ചുങ്കത്ത് ജോസേട്ടന്റെ (മിലിട്ടറി ജോസ് )സർവ്വകക്ഷി അനുസ്മരണ യോഗം വിലങ്ങന്നൂർ സെന്ററിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം കെ സി അഭിലാഷ്, സി പി ഐ നേതാവ് ജിനേഷ്, ജനതാ ദൽ നേതാവ് ജോസൂട്ടി, മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപ്പാറ, പഞ്ചായത്തംഗം ഷൈജു കുര്യൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വിലങ്ങന്നൂർ മേഖലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും കർഷകരുടെയും ശക്തമായ ശബ്ദമായിരുന്നു ജോസേട്ടൻ എന്ന് കെ സി അഭിലാഷ് പറഞ്ഞു.നേതാക്കളായ ഷിബു പോൾ, അനിൽ നാരായണൻ, ബി എസ് എഡിസ്സൺ, ഷിബു പീറ്റർ,വിനോദ് ടി ബി, സജി താണിക്കൽ, സജി ആൻഡ്രയൂസ്, ജയപ്രകാശ്,ബാബു പതിപറമ്പിൽ,
കൊച്ചുമാത്തു, അയ്യപ്പൻ,തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FkGu4SxRJYaJgASGtuZQPb?mode=ac_t
