
79-ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്
ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം തൃശൂർ, മാളയിലെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ നടന്നത്.
മെറ്റ്സ് ഗ്രൂപ്പ് സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി ദേശീയപതാക ഉയർത്തി. തുടർന്ന് ദേശീയഗാനം എല്ലാവരും ഒരുമിച്ച് ആലപിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ എൻഎസ്എസ് മാനവഗീതം ആലപിക്കുകയും, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. രമേഷ് കെ. എൻ. നേതൃത്വം നൽകിയ “തിരങ്ക ഘോഷയാത്ര”യും സംഘടിപ്പിക്കപ്പെട്ടു.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരം, “ഇന്ന് ഇന്ത്യയിൽ സ്ത്രീ സ്വാതന്ത്ര്യം ഉണ്ടോ ഇല്ലയോ?” എന്ന വിഷയത്തിൽ ഡിബേറ്റ് തുടങ്ങിയ പരിപാടികൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ അരങ്ങേറി. ക്വിസ് മത്സരത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയായ അർഷിന അർസൽ ഒന്നാം സ്ഥാനം, ബയോടെക്നോളജി മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയായ അഫിയ എസ് രണ്ടാം സ്ഥാനം, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഏഴാം സെമസ്റ്റർ വിദ്യാർത്ഥിനിയായ അൽഫിയ സി. എ. മൂന്നാം സ്ഥാനം നേടി.
വിജയികളെ മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐയിനിക്കൽ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. എന്നിവർ അഭിനന്ദിച്ചു.
✍️
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള, തൃശൂർ – 680732.
📱 9188400951, 9446278191