January 28, 2026

ചെമ്പൂത്ര ശ്രീഭദ്രവിദ്യാമന്ദിറിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

Share this News
ചെമ്പൂത്ര ശ്രീഭദ്രവിദ്യാമന്ദിറിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി


ശ്രീഭദ്രവിദ്യാമന്ദിറിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ  ജയ .കെ പതാക ഉയർത്തി . തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് സ്കൂൾ ചെയർമാൻ  രാജേഷ് കെ. കെ അധ്യക്ഷനായിരുന്നു .സ്കൂൾ വൈസ് പ്രസിഡൻ്റ് എം ജി ജയപ്രകാശ് ,കൺവീനർ പ്രവീൺ പി പ്രകാശ് , സ്കൂൾ ട്രഷറർ ചന്ദ്രൻ വി.കെ, പിടിഎ പ്രസിഡൻറ് അനു സജിത്ത് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു .സ്വാതന്ത്ര്യദിനത്തിന്റെ പ്രശസ്തി തിരിച്ചറിയുന്ന തരത്തിലുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി .അധ്യാപികയായ അഷ്‌ന മാനുവൽ ചടങ്ങിൽ നന്ദി അറിയിച്ചു .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

error: Content is protected !!