
കരുതൽ സ്പർശം 2025; നിരാലംബർക്ക് സഹായവുമായി കണ്ണാറ സെന്റ് ജോസഫ്‌സ് ചർച്ച്
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ സെന്റ് ജോസഫ്‌സ് പള്ളിയുടെ നേതൃത്വത്തിൽ നിരാലംബരും നിസ്സഹായരുമായ ആളുകൾ താമസിക്കുന്ന 25 സ്‌നേഹ സദനങ്ങളിലേക്ക് 1200 പൊതിച്ചോറുകൾ എത്തിച്ചു. മാർ ബോസ്‌കോ പുത്തൂർ പരിപാടി ആശീർവദിച്ചു
ഭാരതത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനത്തിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന്റെയും സംയുക്ത ആഘോഷത്തിന്റെ ഭാഗമായി ഇടവക ജനങ്ങൾ നടത്തുന്ന കാരുണ്യത്തിന്റെ തീർത്ഥാടനമാണ് കരുതൽ സ്പർശം 2025 എന്ന് ഇടവക ഭാരവാഹികൾ പറഞ്ഞു. കരുതൽ സ്പർശം പരിപാടിക്ക് ഇടവക വികാരി ഫാ. വർഗീസ് കരിപ്പേരിയും, കൈകാരന്മാരും, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി, മാതൃവേദി അംഗങ്ങളും നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u


