
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ സ്വാതന്ത്ര്യദിന ആഘോഷം നടത്തി
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ സ്വാതന്ത്ര്യദിന ആഘോഷം നടത്തി. Parish priest Rev. Father Linu puttanchakalakkal ദേശീയ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യദിന പരിപാടിക്ക് ആരംഭം കുറിച്ചു. അതിനുശേഷം അധ്യാപിക ശ്രീകുമാരി ഏവരേയും സ്വാഗതം ചെയ്തു. മുഖ്യ അതിഥി അൽപന ജോയ് (Retd. Military nursing service officer) ഉദ്ഘാടന പ്രസംഗം നടത്തി. അതിനുശേഷം വാർഡ് മെമ്പർ ഷൈജു കുര്യൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ബിജു കാക്കനാട്ടിൽ, യം. പി. ട്ടി. എ പ്രസിഡന്റ് രാജി എം കെ, പ്രിൻസിപ്പൽ സിസ്റ്റർ എൽസ സി. എസ്.എസ്. റ്റി. എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനം നൽകുകയും കുട്ടികൾക്ക് പലഹാരങ്ങൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തു അധ്യാപിക മെറിന ടീച്ചർ ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് പരിപാടിക്ക് വിരാമമിട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

