
ചാലക്കുടി പുഴയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി.
മരിച്ചത് കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി ചാത്തുങ്ങൽ രാജീവ് കുമാറിന്റെ ഭാര്യ ലിപ്‌സി (42). അഷ്ട മിച്ചിറ എൽ. പി. സ്കൂളിലെ അധ്യാപികയാണ് ലിപ്സി.
ചാലക്കുടി പുഴയിൽ പ്ലാന്റേഷൻ പള്ളിയുടെ ഭാഗത്താണ് ലിപ്സിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഒരു യുവതി പുഴയിൽ ചാടുന്നത് നാട്ടുകാർ കണ്ടത് പോലീസിനെ അറിയിച്ചിരുന്നു. യുവതിയുടെ സ്കൂട്ടർ പുഴയുടെ കരയിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് 8 കിലോമീറ്റർ അപ്പുറം മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ലിപ്സിയെ കാണാനില്ല എന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
