
മാള മെറ്റ്സ് എൻജിനീയറിങ്ങ് കോളേജിൽ ഒന്നാംവർഷ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
തൃശൂർ, മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഒന്നാംവർഷ ബി.ടെക് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാം, ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ മുൻ ചെയർപേഴ്സൺ ല. സാജു ആൻറണി പാത്താടൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭാവി വിജയത്തിനായി അക്കാദമിക് നേട്ടങ്ങൾക്കൊപ്പം എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളിലൂടെയുള്ള ലീഡർഷിപ്പിന്റെ ആവശ്യകതയെ അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പ്രാധാന്യത്തോടെ അവതരിപ്പിച്ചു.
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. കോളേജിലെ മികച്ച ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങളും വിദ്യാർത്ഥികളുടെ ഭാവി ഭാസുരമാക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം പ്രസംഗത്തിൽ വിശദീകരിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ പ്രത്യേക പ്രഭാഷണം നടത്തി.
ബയോ ടെക്നോളജി വിഭാഗം പ്രൊഫസർ നിമ്മി പല്ലൻ “റൂൾസ് റെഗുലേഷൻസ് ഓഫ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ” എന്ന വിഷയത്തിൽ പ്രസന്റേഷൻ നടത്തി.
സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗം അസി. പ്രൊഫ. അനീറ്റ അലോഷ്യസ് പെരേരയുടെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു. അഡ്മിനിസ്ട്രേറ്റ് ഡയറക്ടർ റിനോജ് ഖാദർ സ്വാഗതം പറഞ്ഞു. ഒന്നാംവർഷ ബി.ടെക് കോർഡിനേറ്ററും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ പ്രൊഫ. കെ.എൻ. രമേഷ് നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കോഡിനേറ്ററും ബയോ ടെക്നോളജി വിഭാഗം മേധാവിയുമായ പ്രൊഫ. ദീപക് വർഗീസ് ചടങ്ങുകൾ നിയന്ത്രിച്ചു. ദേശീയ ഗാനം ആലപിച്ച് ചടങ്ങ് സമാപിച്ചു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവലശ്ശേരി, മാള,
തൃശ്ശൂർ 680732.
മൊബൈൽ: 9188400951, 9446278191
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
