
മഴയിൽ വീട് തകർന്ന വൃദ്ധദമ്പതികൾക്ക് സഹായവുമായി സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി
ശക്തമായ മഴയിൽ മേൽക്കൂര തകർന്നുവീണ കണ്ണാറ മാരാർറോഡ് തൊട്ടിക്കൽ വീട്ടിൽ രാജൻ്റെ വീട് പട്ടിക്കാട് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി പുനർ നിർമ്മിച്ചു നൽകി. ഒരുലക്ഷത്തി പതിനായിരം രൂപ ചിലവിൽ ഇരുമ്പ് പൈപ്പ് കൊണ്ട് മേൽക്കൂര നിർമ്മിച്ച് ജനലുകളും കതകുകളും വെച്ച് പെയിൻ്റ് ചെയ്ത് മനോഹരമാക്കിയ വീടാണ് കുടുംബത്തിന് ലഭിച്ചത്.സെറാഫ്സ് പ്രസിഡൻറ് ഫാദർ സി.എം.രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി. രവീന്ദ്രൻ താക്കോൽ ദാന കർമ്മം നിർവഹിച്ചു.വാർഡ് മെമ്പർമാരായ രേഷ്മ,ബാബു തോമസ്
സെറാഫ്സ് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ,വൈസ് പ്രസിഡൻ്റ് ഈശോ ജോയ്,സെക്രട്ടറി ബിനോയ് മേക്കാട്ടിൽ,ജോയിൻ്റ് സെക്രട്ടറി ജോസ് .ടി.എസ്,ഡയറക്ടർ ബോർഡ് അംഗം ബെന്നി ടി.വി.എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

