
തൃശ്ശൂരിലെ ബിജെപി-സിപിഎം സംഘർഷം; 70 പേർക്കെതിരേ കേസ്
വോട്ട് ക്രമക്കേടിൽ തൃശ്ശൂരിൽ ചൊവ്വാഴ്ച നടന്ന ബിജെപി-സിപിഎം സംഘർഷത്തിൽ 70 പേർക്കെതിരേ കേസെടുത്തു. 40 ബിജെപി പ്രവർത്തകർക്കും 30 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് കേസെടുത്തത്. സംഘർഷത്തിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിനടക്കം മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.അതിനിടെ ബിജെപി ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപി രാവിലെ 9.30-ഓടെ വന്ദേഭാരത് എക്സ്പ്രസിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലിറങ്ങി. കഴിഞ്ഞദിവസം പരിക്കേറ്റവരെ സന്ദർശിക്കുകയായിരിക്കും ആദ്യം ചെയ്യുക. തുടർന്ന് ക്യാമ്പ് ഓഫീസിലെത്തും.
തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധ റാലിയിൽ പങ്കെടുക്കും. സുരേഷ് ഗോപിയുടെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തതലത്തിലാണ് ബിജെപിയുടെ പ്രതിഷേധം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

