
തൃശൂർ മാള മെറ്റ്സ് എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർത്ഥികൾക്കായി “കരിയർ ഓറിയന്റേഷൻ പ്രോഗ്രാം”ശിൽപശാല സംഘടിപ്പിച്ചു.
തൃശൂർ, മാള — മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിൽ “സർട്ടിഫിക്കേഷൻസ് ഫോർ എ കരിയർ ഇൻ ഫുഡ് സേഫ്റ്റി” എന്ന വിഷയത്തിൽ ഏകദിന കരിയർ ഓറിയന്റേഷൻ ശിൽപശാല സംഘടിപ്പിച്ചു. കോഴിക്കോട് ഇംഗ്ലീഷ് അക്കാദമിയിലെ ഹരികുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു.
മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ബിടെക് ബയോടെക്നോളജി വിഭാഗത്തിലെ സീനിയർ വിദ്യാർത്ഥികളാണ് ശിൽപശാലയിൽ പങ്കെടുത്തത്. “ഇത്തരം ശിൽപശാലകൾ വിദ്യാർത്ഥികൾ പരമാവധി പ്രയോജനപ്പെടുത്തണം; ഇതുവഴി ഭാവി സുരക്ഷിതമാക്കാം,” എന്ന് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ബയോടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസ് നന്ദി രേഖപ്പെടുത്തി.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള, തൃശൂർ – 680732
മൊബൈൽ: 9188400951, 9446278191

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
