
കാട്ടു പന്നി ആക്രമണം; കോൺഗ്രസിൻറെ നേതൃത്വത്തിൽ വാണിയമ്പാറ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ സമരം സംഘടിപ്പിച്ചു
വാണിയംപാറ മഞ്ഞ വാരിയിൽ ഉണ്ടായ
കാട്ടു പന്നി ആക്രമണത്തിൽ സ്ത്രീയ്ക്ക് പരിക്കേറ്റതിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ വാണിയമ്പാറ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ് അധ്യക്ഷത വഹിച്ച പരിപാടി വാർഡ് പ്രസിഡന്റ് സുനിൽ ചിറമ്പാട്ട് ഉദ്ഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ഷനൂപ് സ്വാഗതം പറഞ്ഞു. ഉബൈദ് വാവ നന്ദിയും പറഞ്ഞു. ഇന്നലെ കാലത്ത് മഞ്ഞവാരി സ്വദേശിനി സീനത്തിനാണ് കാട്ടു പന്നിയുടെ ആക്രമണം ഉണ്ടായത്.കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ വീട്ടുകാർക്ക് എത്രയും പെട്ടെന്ന് അവർക്ക് വേണ്ട നഷ്ട്ട പരിഹാരം നൽകണം എന്നും സുനിൽ ആവശ്യപെട്ടു. ബൂത്ത് പ്രസിഡന്റ് ഇബ്രാഹിം, തംബി ഇരുമ്പ് പാലം,വാർഡ് പ്രസിഡന്റ് വാസുകുട്ടി, മഹിളാ കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ജിൻസി, ജോൺസൻ, ജോർജ് കൊമ്പഴ രാജൻ,വേലായുധൻ,കാസിം, സുരേഷ് ബാബു, റോയച്ഛൻ,ഫളൽ, കോശി ജെയിംസ് നീലിപ്പാറ,വിത്സൻ മരുതുംകുഴി, വിബിൻ, റിയാസ്,റെജി കൊമ്പഴ, മാധവൻ, കൊച്ചാപ്പു, തുടങ്ങിയവർ പങ്കെടുത്തു. കാട്ടുപന്നിയും കാട്ടാനയും മറ്റ് മൃഗങ്ങളുടെയും ശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് വാണിയംപാറ നിവാസികൾ .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

