
സിപിഐ പാണഞ്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു
സിപിഐ പാണഞ്ചേരി ബ്രാഞ്ച് കമ്മിറ്റി അനുമോദന സദസ്സ് നടത്തി. പാണഞ്ചേരി ഒന്നാം വർഡിലെ വിവിത മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരേയും,തൊഴിലുറപ്പ് തൊഴിലാളികളേയും, അംഗൻവാടി വർക്കേഴ്സ്, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവരേയും അനുമോദന സദസിൽ ആദരിച്ചു. പരിപാടി റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ മുഖ്യാതിഥിയായി , ജിനേഷ് പീച്ചി, രമ്യ രാജേഷ്, എം.കെ പ്രദീപ്കുമാർ, നിജു എ ആർ, തുടങ്ങിയവർ പങ്കെടുത്തു. സിപിഐ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോൾബാബു സ്വാഗതം പറഞ്ഞു. എ എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷനുമായ പരുപാടിക്ക്
സന്ധ്യ മനോജ്കുമാർ നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

