
പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഡീർ സഫാരി പാർക്ക് നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു
പുത്തൂർ സുവോളജിക്കൽ പാർക്കിൽ പെറ്റ് സൂവിന്റെയും വെർച്വൽ സൂവിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സുവോളജിക്കൽ പാർക്കിലെ ഡീർ സഫാരി പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പെറ്റ് സൂ ആരംഭിക്കുന്നതിന്റെ ധാരണ ഉണ്ടാക്കിക്കഴിഞ്ഞു. കുട്ടികൾക്ക് അരുമ മൃഗങ്ങളുമായി ഉല്ലസിക്കാനുള്ള സാധ്യതയാണ് ഇവിടെ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സുവിൽ വരുന്ന കുട്ടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മൃഗങ്ങളെ കെട്ടിപ്പിടിക്കാനും നാല് തരത്തിലുള്ള രാജ്യങ്ങളിലെ സഫാരി അനുഭവങ്ങൾ വെർച്ച്വലായി കുറഞ്ഞ സ്ഥലത്ത് നിന്ന് കാണാനും പറ്റുന്ന പ്രത്യേക സംവിധാനമാണ് വെർച്ചിൽ സൂവിൽ ഒരുക്കുന്നത്. അവർക്ക് യാത്ര ചെയ്യാനും ഇഷ്ടമുള്ള മൃഗങ്ങളെ തൊട്ട് നിന്ന് കാണാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്നും 45 മിനുറ്റോളം യാത്ര തോന്നിക്കും വിധത്തിലുള്ള വെർച്വൽ സൂ ഒരുക്കാനുള്ള സൗകര്യങ്ങൾ 15ന് നേരിട്ട് പരിശോധിക്കുമെന്നും ആവശ്യമായ സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

