
മുടിക്കോട് 23-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎഫ്എസ് പരീക്ഷയിൽ റാങ്ക് നേടിയ ടി.എസ് ശിശിരയെ അനുമോദിച്ചു
2024 ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) പരീക്ഷയിൽ 87-ാം റാങ്ക് നേടിയ ടി.എസ് ശിശിരയെ മുടിക്കോട് വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ഷിജോ പി. ചാക്കോ, കെ.ഐ ചാക്കുണ്ണി, സാബു മണപ്പുറത്ത്, പരമേശ്വരൻ കുറുമാമ്പുഴ, കബീർ താഴ്ത്ത് പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
മുടിക്കോട് താമരശ്ശേരി വീട്ടിൽ സത്യൻ മിനി ദമ്പതികളുടെ മകളാണ് ശിശിര. സഹോദരൻ യദു കൃഷ്ണ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

