
മഞ്ഞവാരിയിൽ പന്നി സ്ത്രീയെ ആക്രമിച്ച സ്ഥലത്ത് പന്നിയെ ചത്ത നിലയിൽ കണ്ടെത്തി
ഇന്ന് രാവിലെ വാണിയംപാറ മഞ്ഞവാരി പുതിയ വീട്ടിൽ സീനത്തിനെ പന്നി ആക്രമിച്ചു. കാലത്ത് ജോലിയ്ക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കൈയ്ക്കും കാലിനും പരിക്കേറ്റ സീനത്തിനെ ഉടൻ തന്നെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഈ സമീപപ്രദേശത്ത് തന്നെ പന്നിയെ ചത്ത് നിലയിൽ കണ്ടെത്തി. സീനത്തിനെ ആക്രമിച്ച പന്നിയാണ് ചത്ത നിലയിൽ കണ്ടെത്തിയത് എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

