
ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ പിഎച്ച്ഡി നേടി പട്ടിക്കാട് സ്വദേശി ടോണി സി. മാത്യു
കൊമേഴ്സിൽ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടി ടോണി സി. മാത്യു. തൃശ്ശൂർ സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസിയും ഹയർസെക്കൻഡറി കാൽഡിയൻ സിറിയൻ സ്കൂളിലും ആണ് പൂർത്തിയാക്കിയത്. കുട്ടനെല്ലൂർ ശ്രീ അച്യുതമേനോൻ കോളേജിൽനിന്ന് ബികോം ബിരുദവും എൽത്തുരുത്ത് സെൻറ് അലോഷ്യസ് കോളേജിൽ നിന്ന് എംകോം നേടി. സിക്കിം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ നേടിയ ടോണി നിലവിൽ കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ അസിസ്റ്റൻറ് പ്രൊഫസറാണ്. 12 വർഷത്തെ അധ്യാപക പരിചയമുണ്ട്. പട്ടിക്കാട് വലിയ വീട്ടിൽ വി.സി. മാത്യുവിൻ്റെയും നിസി മാത്യുവിൻ്റെയും മകനാണ്. ഭാര്യ: അനു പി. ഡേവിസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

