
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഓണാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവതി സദാനന്ദൻ,പ്രതിപക്ഷ നേതാവ് ബാബു തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ,അനിതാ കെ വി, സുബൈദ അബൂബക്കർ എന്നിവരും കെ പി ചാക്കോച്ചൻ,സെക്രട്ടറി പി.ആർ ജോൺ എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. പഞ്ചായത്ത് ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഓണകളിയും ഓണപ്പാട്ടും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/LR96vTVNkzKBFuugGh1VDU
