
അശരണർക്ക് ആശ്രയമാകാൻ ഓണം ബംബർ ടിക്കറ്റ് വിൽപ്പനയുമായി വാർഡ് മെമ്പർ ഷൈജു കുരിയൻ ; ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വിലങ്ങന്നൂർ വാർഡിലെ നിർദ്ദനരും നിരാലംബരുമായ രോഗികൾക്ക് സഹായമെത്തിക്കാൻ പുത്തൻ ആശയവുമായി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ.25 കോടി രൂപ മുതൽ അനേകം സമ്മാനങ്ങളുള്ള ഓണം ബംമ്പർ ടിക്കറ്റിന്റെ വില 500 രൂപയാണ്.ഒരു ടിക്കറ്റ് വിറ്റാൽ ലഭിക്കുന്ന 90 രൂപ കമ്മീഷൻ സമാഹരിച്ച് വാർഡിലെ ക്യാൻസർ, ഡയാലിസസ് രോഗികൾക്കും കൂടാതെ മരുന്ന് വാങ്ങാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സഹായമെത്തിക്കുന്നതിനാണ് ഈ ഓണം ബംബർ വിൽക്കുന്നത്.പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഷൈജു കുരിയനിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡും പ്രളയവും പോലെ ജനജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് നൂതന ആശയങ്ങളുമായി എല്ലാ കാലത്തും മുന്നോട്ടിറങ്ങുന്ന ഷൈജു കുരിയൻ പൊതുപ്രവർത്തകർക്കെല്ലാം മാതൃകയാണെന്നും , ആക്രി ചലഞ്ചും,കിറ്റ് ചലഞ്ചും പോലെ ഓണം ബംബർ ചലഞ്ചും വിജയമാകട്ടെയെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പറഞ്ഞു.
വരും ദിവസങ്ങളിൽ ടിക്കറ്റുമായി പഞ്ചായത്തിലെ മുഴുവൻ സുമനസ്സുകളേയും സമീപിക്കുമെന്ന് ഷൈജു കുരിയൻ പറഞ്ഞു.
