
നടത്തറ ഗ്രാമ പഞ്ചായത്തിലെ മണലി പുഴക്കു കുറുകെയുള്ള ശ്രീധരി പാലം നിർമ്മാണ അനാസ്ഥക്കെതിരെ കോൺഗ്രസ് വലക്കാ വ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
ശ്രീധരി പാലം പരിസരത്ത് ഭരണാധികാരികളുടെ കോലം ഒഴുക്കി പ്രതിഷേധിച്ചു. 30 – 10. 2020 തിയതിയിലാണ് പാലം നിർമ്മാണത്തിനായി തറക്കല്ലിട്ടത്. 20-4- 2022 നു മുസയി പദ്ധതി പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. നാളിതു വരെയായി നിർമ്മാണ പ്രവർത്തി ആരംഭിച്ചീട്ടില്ല. ഇരു ചക്ര വാഹനങ്ങൾ ഓടിച്ചു പോകാവുന്ന പഴയ ചെറിയ പാലം തറക്കല്ലിടലിനോടനുബന്ധിച്ച് പൊളിച്ചു നീക്കിയിരുന്നു. രണ്ടു വർഷത്തിലധിക മായി പ്രദേശവാസികളായ കർഷകർ ദുരിതത്തിലാണ്. പ്രധാന റോഡുകളിൽ ഗതാഗത തടസമുണ്ടായാൽ വഴി തിരിച്ചു വിടുവാൻ കഴിയുന്ന പ്രധാന സമാന്തര പാതയാകേണ്ട മുളയം – കണ്ണാറ റോഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 2014ലെ ബഡ്ജറ്റിൽ 3 ലക്ഷം രൂപ മാറ്റി വെച്ചതനുസരിച്ച് ഇൻവെസ്റ്റിഗേഷൻ നടത്തിയിരുന്നു. നാളിതു വരെയായി നിർമാണ പ്രവർത്തി ആരംഭിച്ചീട്ടില്ല.
നിലവിലുണ്ടായിരുന്ന ചെറിയ പാലം പൊളിച്ചു നീക്കിയ PWD യുടെ മന്ത്രി. , വേണ്ട ശുഷ്കാന്തി കാണിക്കാത്ത സ്ഥലം MLA യും മന്ത്രിയുമായ കെ.രാജൻ, നിഷ്ക്രിയമായിരിക്കുന്ന പഞ്ചായത്ത് ഭരണ നേതൃത്വം എന്നിവരുടെ കോലങ്ങൾ പാലം പരിസരണ്ട് പുഴയിലൊഴുക്കി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.
മുക്കോലം ഒഴുക്കൽ പ്രതിഷേധം മുൻ MLA എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ജേക്കബ് പോൾ കുഴിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് Kc അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ML ബേബി, KN വിജയകുമാർ തുടങ്ങിയവർ, ബിന്ദു കാട്ടുങ്ങൽ, ജെയ്സൻ പുലിയ ളക്കൽ, ജിത്ത് ചാക്കൊ പ്രസംഗിച്ചു. Es അനിരുദ്ധൻ ടി.പി. മാധവൻ, ദീപ അനീഷ്, ബെന്നി കദളിക്കാട്ടിൽ, NN രാമൻകുട്ടി , ടി.കെ.ശശികുമാർ, സരിതാ സജീവ് . രാജീവ് മാരാത്ത് , ജിന്നി ജോയ്, TM ജോർജ്, ഷാജി പാറയിൽ, As മോഹനൻ, MP ജോയ് , Tc അർജുനൻ . അമ്പിളി . ജലജ , സോജൻ ഉണ്ണി കൊച്ചു പുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
