
മഴയത്ത് വീട് തകർന്ന രാഗിക്ക് സഹായ ഹസ്തവുമായി വലക്കാവ് പ്രദേശത്തെ വേറിട്ട ശബ്ദം വാട്സപ്പ് ഗ്രൂപ്പ്
ശക്തമായ മഴയിൽ വീട് തകർന്നു വീണ കൊഴുക്കുള്ളി പട്ടിൽ മൂല ചേന്ദ്ര വീട്ടിൽ രാഗിക്ക് സഹായ ഹസ്തവുമായി നടത്തറ പഞ്ചായത്തിലെ വലക്കാവ് പ്രദേശത്തെ വേറിട്ട ശബ്ദം വാട്സപ്പ് ഗ്രൂപ്പ് .ഒരു വർഷം മുമ്പാണ് വേറിട്ട ശബ്ദം വാട്ട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്. 317 അംഗങ്ങളുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് 36500 രൂപയാണ് രാഗിക്കായി സമാഹരിച്ചത്. വേറിട്ട ശബ്ദം അഡ്മിൻമാരായ വിനീഷ് സി എ, ഉണ്ണി കൊച്ചുപുരയ്ക്കൽ, ഉദയൻ പി.ജി, രാഗേഷ് സി ആർ , എന്നിവരും , മെമ്പർമാരായ ശ്രീജിത്ത് എ പി , ജോസഫ് കുളങ്ങര എന്നിവരും ചടങ്ങിൽ പങ്കാളികളായി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

