
താലൂക്ക് വികസന സമിതി യോഗത്തിൽ പരാതികൾ ഉന്നയിച്ച് വികസന സമിതി അംഗം കെ.സി.അഭിലാഷ്
തൃശ്ശൂർ താലൂക്ക് വികസന സമിതി മുമ്പാകെ വികസന സമിതി അംഗം കെ സി അഭിലാഷ് പരാതികളായി അമൃതം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പീച്ചി ഡാമിൽ നിന്നും തൃശൂർ കോർപ്പറേഷനിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിന് പുതിയ പൈപ്പ് സ്ഥാപിക്കുകയുണ്ടായി. പൈപ്പ് ലൈൻ റോഡ് പുനർ നിർമ്മിക്കാം എന്ന ഉറപ്പുനൽകിയിട്ടാണ് പൈപ്പിടൽ പണി പൂർത്തീകരിച്ചത്. എന്നാൽ നാളിതുവരെയായി പൈപ്പ് ലൈൻ റോഡിന്റെ പണികൾ ചെയ്തിട്ടില്ല. ഏകദേശം 20 കിലോമീറ്റർ ഓളം വരുന്ന ഈ റോഡിന്റെ ഏറ്റവും പ്രധാനപ്പെട്ട 10 കിലോമീറ്ററോളം പാണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് ദുരന്ത പാതയായി മാറിയത്. അടിയന്തരമായി ഇത് ടാർ ചെയ്യുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണം.
പുത്തൂർ സോളജിക്കൽ പാർക്ക് എന്ന് പണി പൂർത്തിയാകും. തൃശൂർ നിന്നും എന്ന് മൃഗങ്ങളെ മുഴുവൻ മാറ്റുവാൻ സാധിക്കും. നിലവിൽ പുതിയ പാർക്കിൽ എത്ര നിയമനങ്ങൾ നടപ്പിലാക്കി. നിയമനങ്ങളുടെ സുതാര്യത വ്യക്തമാക്കണം
ഒല്ലൂർ നിയോജകമണ്ഡലത്തിലെ പുത്തൂർ പാണഞ്ചേരി തുടങ്ങി മലയോര പഞ്ചായത്തുകളിലെ വ്യത്യസ്ത മേഖലകളിൽ കാട്ടാന ഇറങ്ങി നിരന്തരം ആളുകൾക്ക് ഭീഷണി ആവുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. പീച്ചി, താമര വെള്ളച്ചാല്, തെക്കേ കുളം, വഴുക്കുംപാറ ഉറവും പാടം തെക്കുംപാടം, പുള്ളേച്ചോട്, മഞ്ഞക്കുന്ന്, വാണിയംപാറ, മരോട്ടിച്ചാൽ, മാന്നാമംഗലം
എന്നിവിടങ്ങളിലാണ്
കാട്ടാന നിരന്തരം നാശം വിതച്ച് വരുന്നത്. ജനവാസ മേഖലയിൽ ഇറങ്ങി തുടങ്ങിയ കാട്ടാനകൾ തങ്ങളുടെ ജീവനും ഭീഷണിയായി മാറി
കാലപ്പഴക്കം ചെന്നതും പ്രവർത്തനരഹിതവുമായ സോളാർ -വൈദ്യുത വേലിയും, വനാതിർത്തിയിൽ കിടങ്ങുകൾ കുഴിക്കുവാൻ കഴിയാത്തതും, ആവശ്യത്തിനുള്ള വാച്ചർമാർ ഇല്ലാത്തതും വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കാത്തതുമാണ് കാട്ടാന ശല്യം ഇത്രയും രൂക്ഷമാകാൻ കാരണം.
മുൻ എംഎൽഎ എംപി വിൻസെന്റിന്റെ കാലത്ത് നിർമ്മിച്ച വൈദ്യുതി സോളാർ വേലികൾ പോലും വള്ളികൾ കയറി കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുകയാണ്.
അത് മെയിന്റനൻസ് ചെയ്യുവാൻ പോലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. റവന്യൂ മന്ത്രിയും എംഎൽഎയും കൂടിയായ കെ രാജനും ത്രിതല പഞ്ചായത്തുകളും അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം.
വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് എന്തെങ്കിലും നടപടികൾ ചെയ്തിട്ടുണ്ടെങ്കിൽ അത് വിശദീകരിക്കണ എന്നും
കാർഷികസർവകലാശാലയ്ക്ക് മണ്ണുത്തി എന്ന വിലാസം നഷ്ടപ്പെടുന്നു. സർവകലാശാലയുടെ മണ്ണുത്തിയിലുള്ള മുഴുവൻ ഭൂമിയും വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണിത്. ഇതുസംബന്ധിച്ച അന്തിമതീരുമാനം മന്ത്രിസഭയ്ക്ക് വിട്ടിരിക്കുകയാണ്.
ദേശീയപാതയോടുചേർന്ന് കിടക്കുന്ന മണ്ണുത്തി കാമ്പസ് കൃഷിക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടമാണ്. ഒരു കുടക്കീഴിൽ വിത്ത്, തൈകൾ, പരിശീലനം, നിർദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്ന കേന്ദ്രമാണിത്. നിലവിൽ ഓരോ ദിവസവും 1000-ലധികം കർഷകർ ഇവിടത്തെ സാങ്കേതിക സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇതിന് പുറമേ ഗ്രീൻഹൗസ്, നഴ്സറികൾ, സർവകലാശാല പ്രസ്, പരിശീലനത്തിനായി അഞ്ച് കോൺഫറൻസ് ഹാളുകൾ, റെക്കോഡിങ്ങിനും എഡിറ്റിങ്ങിനുമുള്ള സ്റ്റുഡിയോ, അഗ്രോ പ്രോസസിങ് , കിസാൻ എക്കോ പാർക്ക് എന്നിവയും ഈ മൂന്നേക്കറിലുണ്ട്. ഈ ക്ലോക്ക് ടവർ ഉള്ള സ്ഥലം കൈ മാറിയാൽ മണ്ണുത്തിയും കാർഷിക സർവകലാശാലയും തമ്മിലുള്ള ബന്ധം ഇല്ലാതാകും. ഒരുപാട് അകലെ നിന്നും വിത്തുകളും തൈകളും വാങ്ങാൻ വരുന്ന ആളുകൾ ഉൾപ്പെടെ ആശയ കുഴപ്പത്തിലാകും. അതുകൊണ്ട് ഈ സ്ഥലം വെറ്റിനറിക്ക് കൈമാറുന്നത് ഒഴിവാക്കണം എന്നാണ് പരാതികൾ ഉന്നയിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u

